എറണാകുളം: കടക്കാരനില്ല, വിലവിവരപ്പട്ടികയില്ല, ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എടുക്കാം, ഇഷ്ടമുള്ള പൈസ തന്നാല്‍മതി… വടക്കന്‍ പറവൂരിലാണ് ഈ പച്ചക്കറി കട. കോവിഡ് കാലത്ത് കഷ്ടതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായാണ് ഇത്തരത്തിലൊരു കട ആരംഭിച്ചത്.
കൂനമ്മാവ് സെന്റ് ജോസഫ്സ് ബോയ്സ് ഹോമിലാണ് ഈ കട പ്രവര്‍ത്തിക്കുന്നത്. കച്ചവടക്കാരനില്ലാത്ത കട ഇപ്പോള്‍ രണ്ടരമാസം പിന്നിട്ടു. ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ നിന്നും കിട്ടും. പയര്‍, വഴുതനങ്ങ, വെണ്ടക്ക, പച്ചമുളക് തുടങ്ങി എല്ലാം ഫാം ഫ്രഷ്.
തോട്ടത്തില്‍നിന്ന് നേരേ പറിച്ചുകൊണ്ടുവന്ന് വച്ചതാണെല്ലാം. ആവശ്യമുള്ളത് ഏതും തൂക്കിയെടുക്കാം. ത്രാസും വച്ചിട്ടുണ്ട്. കടയില്‍ വിലവിവരപ്പട്ടികയില്ല. അതുകൊണ്ടു ഓരോന്നിന്റെയും വില ചോദിക്കാമെന്നുവച്ചാല്‍ അതിന് ആളുമില്ല. ഉപഭോക്താവിന്റെ മനസില്‍ തോന്നുന്ന തുക ഇവിടെ വച്ചിരിക്കുന്ന പെട്ടിയിലിടാം.
ഇതാണ് കുനമ്മാവ് സെന്റ് ജോസഫ്സ് ബോയ്സ് ഹോമിലെ പച്ചക്കറിക്കടയുടെ വലിയ പ്രത്യേക. നാലേക്കറില്‍ ഇവിടുത്തെ മുപ്പത് കുട്ടികള്‍ നട്ടുണ്ടാക്കിയതാണ് ഇതെല്ലാം. ഇവര്‍ പാട്ടത്തിനെടുത്ത പത്തേക്കറില്‍ അടുത്ത ദിവസം പൊക്കാളിക്കൃഷിക്ക് വിത്തിറക്കും.