പുതിയ പുതിയ വാക്കുകള്‍ പരിചയപ്പെടുത്തി ഞെട്ടിക്കുന്ന ആളാണ് തിരുവനന്തപുരം എംപി ശശി തരൂര്‍. അദ്ദേഹം പരിചയപ്പെടുത്തുന്ന വാക്കുകളെല്ലാം ഹിറ്റാവാറുമുണ്ട്. എന്നാല്‍ കുറേക്കാലമായി അദ്ദേഹം പുതിയ വാക്കുകളൊന്നും അവതരിപ്പിച്ചിരുന്നില്ല.
ഇപ്പോഴിതാ ട്വിറ്ററാറ്റികളുടെ ആവശ്യപ്രകാരം പുതിയൊരു വാക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ശശി തരൂര്‍. ‘പൊഗോണോട്രോഫി’ എന്ന വാക്കാണ് അദ്ദേഹം നെറ്റിസണ്‍സിന് മുന്നില്‍വച്ചത്. സാധാരണ തരൂര്‍ വാക്ക് പങ്കുവയ്ക്കുകയും മറ്റുള്ളവര്‍ അര്‍ഥമറിയാന്‍ ഓടുകയുമാണ് പതിവ്.
എന്നാല്‍ ഇത്തവണ വാക്കിനൊപ്പം അതിന്റെ വിശദീകരണവും തരൂര്‍തന്നെ നല്‍കിയിട്ടുണ്ട്. ‘താടിയും, മീശയും വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്ന കല’എന്നാണ് ‘പൊഗോണോട്രോഫി’യുടെ അര്‍ഥം. തെന്റ സുഹൃത്തായ സാമ്പത്തികകാര്യ വിദഗ്ധന്‍ രതിന് റോയ് ആണ് പുതിയ വാക്ക് പറഞ്ഞുതന്നെതന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും തരൂര്‍ പരാമര്‍ശിച്ചിട്ടുണ്ട്. മോഡിയുടെ പൊഗോണോട്രോഫി മഹാമാരിക്കാലത്തെ ഒരു മുന്‍കരുതലാണെന്നാണ് തരൂര്‍ കുറിച്ചത്. തിരുവനന്തപുരം എംപി പുതിയ പദം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിക്കുന്നത് ഇതാദ്യമല്ല.
My friend Rathin Roy, the economist, taught me a new word today: pogonotrophy, which means "the cultivation of a beard". As in, the PM's pogonotrophy has been a pandemic preoccupation… https://t.co/oytIvCKRJR
— Shashi Tharoor (@ShashiTharoor) July 1, 2021
തന്റെ പുസ്തകമായ ‘പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം ഉപയോഗിച്ച 29 അക്ഷരങ്ങളുള്ള വാക്ക് കൗതുകമുണര്‍ത്തിയിരുന്നു. ഇതും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.