തിരുവനന്തപുരം : രാജവെമ്പാലയ്ക്ക് തീറ്റകൊടുക്കുന്നതിനിടെ മൃഗശാല ജീവനക്കാരന് കടിയേറ്റ് മരിച്ചു. തിരുവനന്തപുരം മൃഗശാലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അനിമല്‍ കീപ്പറായ കാട്ടാക്കട സ്വദേശി ഹര്‍ഷാദ് ആണ് മരിച്ചത്.
നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റതായി സഹപ്രവര്‍ത്തകരോട് പറഞ്ഞതിനു പിന്നാലെ ഹര്‍ഷാദ് കുഴഞ്ഞു വീഴുകയായിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തിരുവനന്തപുരം മൃഗശാലയില്‍ മൂന്ന് രാജവെമ്പാലകളാണുള്ളത്. ഇതില്‍ ഒരെണ്ണത്തെ പ്രത്യേകവും രണ്ടെണ്ണത്തെ ഒരുമിച്ചുമാണ് കൂടുകളില്‍ ഇട്ടിരിക്കുന്നത്.