മരിച്ചുപോയവരെ എന്നും നമുക്കുള്ളില്‍ ജീവിപ്പിക്കുന്നതാണ് അവരുടെ ഓര്‍മ്മകളും ചിത്രങ്ങളും. പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടുപോയാലും അവര്‍ നമുക്കിടയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് തോന്നിപ്പിക്കാന്‍ അവരുടെ ചിത്രങ്ങളെക്കൊണ്ട് കഴിയും. മരിച്ച് മണ്മറഞ്ഞു പോയവരുടെ ചിത്രങ്ങളെ മിഴിവുള്ളതും പുതുമയുള്ളതുമാക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്.
അടുത്തിടെ മരിച്ചുപോയ അമ്മയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം കളറാക്കിയ മകന്റെ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. അതുപോലെ മരിച്ചു പോയ അച്ഛന്റെ ചിത്രം കുടുംബ ഫൊട്ടോയിലേക്ക് ചേര്‍ത്തുവച്ച കാഴ്ചയാണ് ഇന്നത്തെ ദിവസം സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റു വാങ്ങുന്നത്.
അജില ജനീഷ് എന്ന യുവതിയാണ് തന്റെ കൂട്ടുകാരിയുടെ പപ്പയോടുള്ള സ്നേഹവും ആ നഷ്ടത്തിന്റെ ആഴവും തിരിച്ചറിഞ്ഞ് ഫൊട്ടോ എഡിറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആ ഹൃദ്യമായ കാഴ്ച അജില പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പും വിഡിയോയും ചുവടെ കാണാം:
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയ പപ്പയെ , അവരുടെ ഫാമിലി ഫോട്ടോയില്‍ add ചെയ്തു തരാമോ എന്നു ചോദിച്ചാണ് നിധിന വിളിച്ചത് . ഒരുപാട് വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രത്യേകതയുണ്ടായിരുന്നു . കാരണം തലശ്ശേരി കോണ്‍വെന്റ് ഹോസ്റ്റലില്‍ ഞങ്ങള്‍ അടിച്ചു പൊളിച്ചു തകര്ക്കുമ്പോളായിരുന്നു അവളുടെ പപ്പയുടെ പെട്ടെന്നുള്ള വിയോഗം .
അന്ന് മൂന്ന് പെണ്‍കുട്ടികളും അമ്മയും മാത്രമുള്ള ആ കുടുംബത്തിന്റെ സങ്കടം നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ടും , അവര്‍ക്ക് പാപ്പയോടുള്ള അടുപ്പവും ഇന്നും അവര്‍ക്കുള്ള മിസ്സിങ്ങും മനസ്സിലാക്കിയിട്ടുള്ളത് കൊണ്ടും എനിക്ക് അതൊരു വെല്ലു വിളി തന്നെയായിരുന്നു .. ഒത്തിരി സമയമെടുത്ത് , ഒത്തിരി സ്നേഹത്തോടെ ചെയ്ത വര്‍ക്ക് ആണ് .. അത് അവളുടെ മമ്മി യെ കൊണ്ട് unbox ചെയ്യിച്ചപ്പോള്‍ ഉള്ള സന്തോഷം , സങ്കടം , excitement..