മാള: ചിക്കന്‍ കഴിച്ചിട്ടു നാളുകളായെന്ന് പോലീസിനോട് സങ്കടം പറഞ്ഞ ആറാം ക്ലാസുകാരന് സച്ചിന് നിലയ്ക്കാത്ത സഹായ പ്രവാഹം. പാതിപണി തീര്‍ത്ത സച്ചിന്റെ വീട് പൂര്‍ത്തികരിക്കാനും സഹായം എത്തുന്നുണ്ട്. മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ ആണ് വീട് പൂര്‍ത്തികരിക്കാന്‍ സഹായം എത്തിക്കുന്നത്.
മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ്, സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ചുമതല വഹിക്കുന്ന ശില്പ ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ മാള വടമയില്‍ സച്ചിന്റെ വീടു തേടിയെത്തിയത്. സച്ചിന്റെ ജീവിതസാഹചര്യങ്ങള്‍ കണ്ട് സഹായ വാഗ്ദാനം നേരിട്ടറിയിച്ചു.
വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി ഒട്ടേറെപ്പേര്‍ ഫോണിലൂടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസി ഉള്‍പ്പെടെയുള്ളവരും സഹായം വാഗ്ദാനം ചെയ്തു. തൃശൂര്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ കൊമേഴ്സ് വിഭാഗം തങ്ങളുടെ രാജ്യാന്തര കോണ്‍ഫറന്‍സില്‍ ഓണറേറിയം നല്കാന് സ്വരൂപിച്ച പണം സച്ചിനു നല്‍കുകയും ചെയ്തു.
കാവനാട് യുവജന കൂട്ടായ്മ, മാള സേവാഭാരതി തുടങ്ങിയ സംഘടനകളും സഹായങ്ങള്‍ എത്തിച്ചു നല്കി. സച്ചിന്റെ അച്ഛന് മാധവന് 5 വര്‍ഷമായി തളര്‍ന്നു കിടക്കുകയാണ്. അമ്മ കൂലിപ്പണിക്കു പോയാണ് കുടുംബം പോറ്റുന്നത്.