തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ പ്രവചനം. അതിനാല്‍ വരും ദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും സമാനമായ നിലയില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതീക്ഷിച്ച മഴ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. കാലവര്‍ഷം ദുര്‍ബലമായിരുന്നുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്നാണ് കണക്കുകൂട്ടല്‍.