തലശേരി: പുത്തന്‍ പ്രതീക്ഷകളുമായി പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോഴും പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ അവര്‍ മറന്നില്ല. ആഘോഷങ്ങള്‍ക്കിടയിലും അവര്‍ക്കായി സഹായം മാറ്റിവച്ചിരുന്നു.
വിവാഹവേദിയില്‍ നിന്ന് മാളിയേക്കല്‍-ഓലിയത്ത് തറവാടുകള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. വധൂവരന്മാരായ ഷാഹിന്‍ ഷഫീഖും റിമ സെയ്ഫും ചേര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എഎന്‍ ഷംസീര്‍ എംഎല്‍എയെ തുക ഏല്പിച്ചു.
ഓലിയത്ത് സെയ്ഫിന്റെയും ഷൈമ മാളിയേക്കലിന്റെയും മകള്‍ റിമ സെയ്ഫിന്റെയും മാളിയേക്കല്‍ ഷഫീഖിന്റെയും സൈദാര്‍പള്ളിക്കടുത്ത ചെറിയിടിയില്‍ ഹസീനയുടെയും മകന് ഷാഹിന്‍ ഷഫീഖിന്റെയും വിവാഹത്തോടനുബന്ധിച്ചാണ് നാടിന്റെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കിയത്.