മലപ്പുറം: ഗാര്‍ഹിക പീഡനത്തിന് പരാതിപ്പെട്ട ഭാര്യയെ ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു. മലപ്പുറം വഴിക്കടവിലാണ്സംഭവം. വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി അബ്ദുള്‍ സലീമാണ് ഭാര്യ സീനത്തിനെ കൈക്കോടാലികൊണ്ട് വെട്ടിയത്. വെട്ടേറ്റ സീനത്തിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തില്‍ സീനത്തിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. മദ്യലഹരിയില്‍ സലീം മര്‍ദ്ദിക്കുന്നതായി ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സീനത്ത് പരാതി നല്‍കിയത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് സലീമിനെ അന്വേഷിച്ച് വഴിക്കടവ് പോലീസ് വീട്ടിലെത്തിയെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കിട്ടാതെ വന്ന പൊലീസ് തിരികെ പോയതിന് പിന്നാലെ സലീം വീട്ടിലെത്തി സീനത്തിനെ ആക്രമിക്കുകയായിരുന്നു. സലീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികള്‍ക്ക് അഞ്ച് മക്കളാണുള്ളത്.