കുമരകം: സ്വന്തം സൈക്കിളില്‍ സ്വര്‍ണത്തിന്റെ നിറത്തിലുള്ള പെയിന്റ് അടിച്ച് യാത്ര ചെയ്ത് ഫിലിപ്പ്. സൈക്കിളിന് ഈ നിറം നല്കാന് ഫിലിപ്പിന് കാരണവും ഉണ്ട്. ബോബി ചെമ്മണൂരിന്റെ ആരാധകനായ താന്‍ അദ്ദേഹത്തിന്റെ 14 കോടി രൂപ വിലയുള്ള റോള്‍സ് റോയ്സ് ടാക്സി കാറിനെ ഒന്നു സൈക്കിളിലൂടെ അനുകരിക്കുകയാണ് ഫിലിപ്പ്.
ചാലുങ്കല്‍ ഫിലിപ് (54).അടുത്തയിടെയാണു സൈക്കിളില്‍ സ്വര്‍ണ നിറമുള്ള പെയിന്റ് പൂശിയത്. കഴിഞ്ഞ 40 വര്‍ഷമായി സൈക്കിള്‍ ഉപയോഗിക്കുകയാണ്. പെയിന്റിങ് തൊഴിലാളിയായ ഫിലിപ് ഇപ്പോള്‍ ഈ ‘സ്വര്‍ണ’സൈക്കിളിലാണ് ജോലിക്കു പോകുന്നത്.