പാലക്കാട്: കുന്നത്തൂര്‍മേടില്‍ പോലീസിനെ കണ്ട് ഭയന്നോടിയ 16കാരന് ആത്മഹത്യ ചെയ്ത നിലയില്‍. ചിറയ്ക്കാട് കുമാറിന്റെ മകന് ആകാശ് ആണ് മരിച്ചത്.
പതിനാറുകാരന് സുഹൃത്തുക്കളുമായി ബൈക്കില്‍ പോകവേ പോലീസ് കൈകാണിക്കുകയായിരുന്നു. ഇതിനിടയില്‍ ആകാശ് ബൈക്കില്‍ നിന്ന് ഇറങ്ങിയോടി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആകാശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: രാവിലെയാണ് മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് പട്രോളിങ് സംഘം തടയുന്നത്. അതിനിടെ പിന്നിലിരുന്ന പതിനേഴുകാരന് ഇറങ്ങിയോടി. കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്ത് വീട്ടില്‍ തിരിച്ചെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബൈക്ക് മോഷ്ടിച്ചതെന്ന നിഗമനത്തിലെത്തി.
പിന്നീട് പതിനേഴുകാരനെ തിരഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ വിവരം പുറത്തറിഞ്ഞത് എന്നാണ് പോലീസ് പറയുന്നത്. അതേസമയം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.