നാദാപുരം: കുടുംബം പോറ്റുന്നതിനായി കിണറു പണിക്കിറങ്ങിയ കുഞ്ഞമ്മദിന് ദാരുണാന്ത്യം. ലോക്ഡൗണില്‍ പട്ടിണിയായ കുടുംബത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു 54 കാരനായ കായക്കൊടിയിലെ മയങ്ങിയില്‍ കുഞ്ഞമ്മദ്.
തന്റെ നാട്ടില്‍ നിന്നും ഏറെ അകലെയുള്ള എടച്ചേരിയില്‍ കിണറിന്റെ പണിക്കാണ് പോയത്. ആ ജോലി മരണത്തിലേയ്ക്കാണെന്ന് വളരെ വൈകിയാണ് മനസിലായത്. ലോക്ഡൗണില്‍ കുടുംബം പട്ടിണിയിലേക്ക് നീങ്ങാതിരിക്കാനാണ് കിട്ടിയ പണിക്ക് കോരിച്ചെരിയുന്ന മഴയ്ക്കിടയില്‍ കുഞ്ഞമ്മദ് ഇറങ്ങിത്തിരിച്ചത്.
ഹുബ്ലിയില്‍ വ്യാപാരിയായിരുന്നു കുഞ്ഞമ്മദ്. ഗള്‍ഫില്‍ അടക്കം ജോലി ചെയ്തു. പിതാവിനെ ജീവനോടെ തിരിച്ചു കിട്ടണമേ എന്ന പ്രാര്‍ഥനയുമായി എത്തിയ കുഞ്ഞമ്മദിന്റെ മകന് അര്‍ഷാദ് സ്ഥലത്തുണ്ടായിരുന്നവരുടെയെല്ലാം സങ്കടക്കാഴ്ചയായി. മറ്റൊരു മകന് അസ്മറും സ്ഥലത്തേക്കു കുതിച്ചെങ്കിലും നാട്ടുകാര്‍ ഇടപ്പെട്ട് പിന്തിരിപ്പിച്ചത്.