പാലക്കാട്: നിധി എടുത്തുനല്‍കാമെന്ന് പറഞ്ഞ് യുവതിയില്‍നിന്ന് 82 ലക്ഷംരൂപ വാങ്ങി കബളിപ്പിച്ച ‘സിദ്ധന്’ പിടിയില്‍. ചെര്‍പ്പുളശ്ശേരി നെല്ലായ ഇരുബ്ലാശ്ശേരി സ്വദേശി അബ്ദുള്‍അസീസാണ് പിടിയിലായത്. പയ്യനെടം തോട്ടാശ്ശേരി ആയിഷയെ നാലു കോടി വിലവരുന്ന ഡയമണ്ടാണെന്ന് പറഞ്ഞ് കല്ലു കൊടുത്ത് കബളിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീട്ടില്‍നിന്ന് നിധി എത്തുനല്‍കാമെന്ന് വിശ്വസിപ്പിച്ച് വിവിധ പൂജകള്‍ക്കെന്ന് ആയിഷയുടെ പക്കല്‍നിന്ന് രണ്ട് ഗഡുക്കളായി 82ലക്ഷം രൂപ കൈപ്പറ്റിയെന്ന് പരാതിയില്‍ പറയുന്നു. 2016 ഓഗസ്റ്റ് 7-ന് വീടും കൃഷിസ്ഥലവുമെല്ലാം വിറ്റ 60 ലക്ഷം രൂപയും 2016 സെപ്റ്റംബര്‍ രണ്ടിന് സ്വര്‍ണംവിറ്റ വകയിലും മറ്റുമുള്ള 22 ലക്ഷം രൂപയുമാണ് സിദ്ധന് കൈക്കലാക്കിയത്. തുടര്‍ന്ന്, നാലുകോടിരൂപ വിലവരുന്ന ഡയമണ്ടാണെന്നുപറഞ്ഞ് ഒരു കല്ലുകൊടുത്ത് കബളിപ്പിക്കുകയായിരുന്നു.
സിദ്ധന് നല്കിയ കല്ല് കോഴിക്കോട്ട് കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് പണം തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നതിനെ തുടര്‍ന്ന് അസീസ് 20 ലക്ഷത്തിന്റെ നാല് ചെക്ക് നല്കി. എന്നാല്‍, ഈ ചെക്കുകളെല്ലാം മടങ്ങുകയായിരുന്നു. ആയിഷയുടെ പരാതിയിന്മേല് വിശ്വാസവഞ്ചനക്കുറ്റം ചുമത്തി പോലീസ് അസീസിനെ അറസ്റ്റ് ചെയ്തത്. അസീസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.