തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരന് ഇന്ന് ചുമതലയേറ്റതിന് പിന്നാലെ സ്ഥാനാരോഹണ ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണ് സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തത്. സംഭവം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
സംഭവത്തില്‍ വിമര്‍ശിച്ചും പ്രതികരിച്ചും ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ മാസം, പൂര്‍ണ്ണമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ഞൂറ് പേരെ ഉള്‍പ്പെടുത്തി ഇവിടെ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ ‘ആ അഞ്ഞൂറില്‍ ഞങ്ങളില്ല’ എന്നൊക്കെ ഗീര്‍വാണം മുഴക്കിയവര്‍ ഇന്ന് കാണിച്ച ഇരട്ടത്താപ്പ് ജനം മറക്കില്ലെന്ന് പറയുകയാണ് ഡോക്ടര്‍ ഷിംന അസീസ്.
ഒന്നര മാസത്തോളം മുണ്ടുമുറുക്കി വീട്ടിനുള്ളില്‍ മറ്റ് വഴിയില്ലാതെ അടച്ചിരുന്ന ജനം നാളെ ജീവിക്കാനുള്ള പ്രതീക്ഷകളോടെ ജോലിക്കായി പുറത്തിറങ്ങുന്ന ഈ അവസരത്തില്‍ തന്നെ വേണം, നാടിന്റെ ആരോഗ്യത്തെ വീണ്ടും പെട്ടിയിലാക്കാല് കെല്‍പ്പുള്ള ആണികള്‍ അടിച്ചിറക്കാന്‍ എന്ന് ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കെ. സുധാകരന് കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റ ചടങ്ങില്‍ നിന്നും എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളും, അതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോയും കണ്ടു.
കഴിഞ്ഞ മാസം, പൂര്‍ണ്ണമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ഞൂറ് പേരെ ഉള്‍പ്പെടുത്തി ഇവിടെ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ ‘ആ അഞ്ഞൂറില്‍ ഞങ്ങളില്ല’ എന്നൊക്കെ ഗീര്‍വാണം മുഴക്കിയവര്‍ ഇന്ന് കാണിച്ച ഇരട്ടത്താപ്പ് ജനം മറക്കില്ല, മറക്കരുത്. ഒന്നര മാസത്തോളം മുണ്ടുമുറുക്കി വീട്ടിനുള്ളില്‍ മറ്റ് വഴിയില്ലാതെ അടച്ചിരുന്ന ജനം നാളെ ജീവിക്കാനുള്ള പ്രതീക്ഷകളോടെ ജോലിക്കായി പുറത്തിറങ്ങുന്ന ഈ അവസരത്തില്‍ തന്നെ വേണം, നാടിന്റെ ആരോഗ്യത്തെ വീണ്ടും പെട്ടിയിലാക്കാല് കെല്‍പ്പുള്ള ആണികള്‍ അടിച്ചിറക്കാന്‍.
കഷ്ടം.