തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരന് ഇന്ന് ചുമതലയേറ്റു. കെ സുധാകരന്റെ സ്ഥാനാരോഹണചടങ്ങില്‍ നിരവധി പേരാണ് പങ്കെടുത്തത്. സംഭവം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ അഞ്ഞൂറുപേരില്‍ തനില്ലെന്ന എംഎല്‍എ ഷാഫി പറമ്പിലിന്റെ മുന്പ്രതികരണത്തെ സോഷ്യല്‍ മീഡിയ വ്യാപകമായി ട്രോളുകയാണ്.
ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. അന്ന് 500-ല്‍ ഇല്ലെന്ന് നിലപാടെടുത്ത എംഎല്‍എ ഈ ആള്‍ക്കൂട്ടത്തിലുണ്ടോ എന്ന ചോദ്യം കമന്റ് ബോക്സ് ഉയര്‍ത്തുന്നു. എംഎല്‍എയുടെ പുതിയ പോസ്റ്റുകളിലും ഇത്തരത്തിലുള്ള കമന്റുകള്‍ സജീവമായി ഉണ്ടാകുന്നുണ്ട്.
ഇതിനുപുറമെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകളും ഉണ്ടാകുന്നുണ്ട്. അതിനിടെ ഷാഫി പറമ്പിലിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് കായംകുളം എംഎല്‍എ യു പ്രതിഭ. കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രതിഭ എംഎല്‍എ ‘ആ അയ്യായിരത്തില്‍ ഞാനില്ലേ’ എന്ന് തലവാചകവും ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.