വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട്ടിലെ മാനന്തവാടി, വൈത്തിരി താലൂക്കുകളില്‍ മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചിലിനും, മരം വീഴാനും, ഉരുള്‍പൊട്ടാനും സാധ്യതയുണ്ട്. വയനാട് ബത്തേരിയില്‍ വീടിന്റെ ചുമര് ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നത് മുന്നില്‍ കണ്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയുണ്ടായെക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) മുന്നറിയിപ്പു നല്കി. ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ്.