ചെറുതോണി: അണക്കെട്ടിലെ സമീപ പ്രദേശങ്ങളിലെ മഴയും നിരൊഴുക്കും കുറഞ്ഞതോടെ ആശങ്കകള്‍ വിട്ടൊഴിഞ്ഞു. മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ ഷട്ടറുകള്‍ അടക്കുമെന്നും അധികൃതര്‍ സൂചന നല്കി. അണക്കെട്ടിലെ ഷട്ടര്‍ ഉയര്‍ത്തി നീരൊഴുക്കിവിട്ടതൊടെ ഇന്നത്തെ ജലനിരപ്പ് 2398.82 ആയി. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതൊടെയാണ് ജലനിരപ്പില്‍ കുറവ് വരാന്‍ കാരണം. ഇപ്പോള്‍ അഞ്ച് ഷട്ടറിലൂടെയും പുറത്തേക്ക് ഒഴുകുന്ന വെള്ളം ഒരു സെക്കറ്റില്‍ 750 ഘനയടിയാണ്.
ഇപ്പോള്‍ ഡാമിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് 406 ഘനയടി വെള്ളവും, വൈദ്യുതി ഉപ്പാദനം വഴി പുറത്തേക്ക് 115 ഘനയടി വെള്ളവുമാണ്. ഡാമിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിനെക്കാള്‍ കൂടുതല്‍ പുറന്തള്ളുന്നതിനാല് അണക്കെട്ടിലെ ജലനിരപ്പ് ക്രമാധിതമായി കുറഞ്ഞു. കാലാവസ്ഥയെ ആശ്രയിച്ചേ ഏതും നടപ്പിലാക്കുകയുള്ളുയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.