അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ ഞായറാഴ്ച നടക്കുന്ന ഇല്ലംനിറ ചടങ്ങുകള്‍ക്കായി മുപ്പതിനായിരം പുന്നെല്ലിന്‍ കതിരുകള്‍ തയ്യാറായി. ആറായിരം കെട്ട് കതിരുകളാണ് തയ്യാറാക്കിയത്. ഓരോ കെട്ടിലും അഞ്ച് കതിരുകളാണ് ഉണ്ടാവുക. എല്ലാ തവണത്തേയും പോലെ ഇപ്രാവശ്യവും നെല്ക്കതിര് എത്തിച്ചത് പാലക്കാട്ടുനിന്നാണ്.
നിറക്കതിര് ക്ഷേത്രത്തിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കുന്നത് നിറവല്ലവും ചേര്‍ത്താണ്. നിറവല്ലം ഉണ്ടാക്കുന്നത് അത്തി, ഇത്തി, മാവില, ഓരില, ആലില തുടങ്ങിയ ഇലകള്‍ കെട്ടിയാണ്. രാവിലെ 7.30-ന് ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങുകള്‍ തുടങ്ങും.