കൊച്ചി: കത്തോലിക്ക സഭ അനുദിനം നിര്‍ണായക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ട് ഇരിക്കയാണ്. ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്നു കന്യാസ്ത്രീ ഉറച്ച് നില്‍ക്കുമ്പോഴും ചുമതലയില്‍ നിന്ന് മാറ്റുക പോലും ചെയ്യാതെ സഭ ജലന്ധര്‍ ബിഷപ്പിനെ സംരക്ഷി പിടിച്ചു, ഒത്തുതീര്‍പ്പിന് വൈദികര്‍ തന്നെ മുന്നിട്ടിറങ്ങി കന്യാസ്ത്രീകളെ വശത്താക്കാനും കേസ് ഒതുക്കി തീര്‍ക്കാനും ശ്രമിച്ചു. എന്നാല്‍, ഇപ്പോള്‍ ഫ്രാങ്കോമുളയ്ക്കലിന് എതിരെ നിര്‍ണായക മൊഴി ലഭിച്ചതായിയാണ് സൂചന.
പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ധരാത്രിയിലും ബിഷപ്പ് കന്യാസ്ത്രീകളെ വിളിപ്പിച്ചിരുന്നതായും മദര്‍ സൂപ്പിരയര് അന്വേഷണസംഘത്തെ അറിയിച്ചു. കൂടാതെ ഇടയനോടൊപ്പം ഒരു ദിവസം എന്നപേരില്‍ ബിഷപ്പ് നടത്തിവന്ന പ്രാര്‍ത്ഥനയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായതായി നിരവധി കന്യാസ്ത്രീകള്‍ പരാതി പറഞ്ഞെന്ന് വൈദികര്‍ അന്വേഷണസംഘത്തിന് മൊഴി നല്കി. ബിഷപ്പിനെതിരെ നാല് വൈദികരാണ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.
ഫ്രാങ്കോ ബിഷപ്പ് ജലന്ധറില്‍ എത്തിയതിന് പിന്നാലെ കന്യാസ്ത്രീകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാസംഗമം നടത്തിയിരുന്നു. പിന്നാലെ കന്യാസ്ത്രീകളെ ഓരോരുത്തരെയായി മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കന്യാസ്ത്രീകള്‍ രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാര്‍ത്ഥനാ സംഗമം നിര്‍ത്തിവെച്ചിരുന്നു. പ്രാര്‍ത്ഥനാ സംഗമം നടത്തിയ സ്ഥലത്തെത്തി അന്വേഷണസംഘം ഇന്ന് തെളിവെടു്പ്പ് നടത്തും.പ്രാര്‍ത്ഥനാ സംഗമം നിലച്ചതിന്റെ കാരണം തേടുകയാണ് നിലവില്‍ അന്വേഷണസംഘം. ക്രമസമാധാനനില കണക്കിലെടുത്ത് ബിഷപ്പിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും.