കൊച്ചി: മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി നടന് ജയസൂര്യ കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണം ചെയ്ത ജയസൂര്യ ഇനിയും കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം മഴക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അതിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്നും, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്നും എന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാരിനെ മാത്രം ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്നും ജയസൂര്യ വ്യക്തമാക്കി. ഇതിനിടെ കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൂടുതല്‍ സഹായങ്ങളുമായി തമിഴ്താരങ്ങളും രംഗത്തെത്തിയിരുന്നു.
സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയും, കമല്ഹാസന് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും, വിജയ് ടിവി 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത 45 കിലോമീറ്റര്‍ വരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്കി.