കൊല്ലം: വയോധികനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് സംഭവം. ചാത്തന്നൂര്‍ സ്വദേശിയായ ശങ്കരപിള്ളയെയാണ് വീടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഉറ്റവരായി ആരോരുമില്ലാത്തതിനാല് ഇദ്ദേഹത്തിന് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നത് പ്രദേശവാസിയായ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞദിവസം ആഹാരം നല്‍കാനെത്തിയപ്പോഴാണ് ഓട്ടോ ഡ്രൈവര്‍ അദ്ദേഹത്തെ കാലില്‍ പുഴുവരിച്ച് അവശ നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കി, ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥയാണ് വയോധകന് അവശനിലയിലാവാന് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെന്ന നിലയില്‍ ശങ്കരപിള്ളയെ സന്ദര്‍ശിക്കാന്‍ ആരും തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഓട്ടോ ഡ്രൈവര്‍ ശങ്കരപിള്ളയെ കണ്ടെത്തുമ്പോള്‍ കാലിലെ രണ്ട് വിരലുകള്‍ ദ്രവിച്ചു തീര്‍ന്നിരുന്നു. നിലവില്‍ അപകടം നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.