തിരുവനന്തപുരം: ഇന്നു തന്നെ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. എന്നാല്‍ കാലവര്‍ഷമെത്തുന്നതിന്റെ സൂചനകള്‍ രൂപപ്പെടാത്തതിനാല്‍ മണ്‍സൂണിന്റെ വരവ് ഇന്നുണ്ടാകില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
കാലവര്‍ഷത്തിന്റെ ഭാഗമായി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്നും നാളെയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെയും മഴ പ്രതീക്ഷിക്കാം. അറബി കടലിലെ പടിഞ്ഞാറന്‍ കാറ്റ് ശക്തമാവുന്നതായും കേരളത്തിന് മുകളിലും അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലകളിലും മഴ മേഘങ്ങള്‍ രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു.
അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് 31ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ ആദ്യ പ്രവചനം.