പാലക്കാട്: അച്ഛന് മകനെ കൊലപ്പെടുത്തി. പാലക്കാട് കല്ലടിക്കോട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലടിക്കോട് പുതുക്കാട് സ്വദേശി ജിബിന്‍ ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ജിബിന്റെ അച്ഛന് ചാക്കോച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചതിനെ തുടര്‍ന്നുളള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും കൂലിപ്പണിക്കാരാണ്. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തര്‍ക്കം മൂത്തതിന് പിന്നാലെ ചാക്കോച്ചന് മകനെ കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരുടെയും ഭാര്യമാര്‍ പിണങ്ങിക്കഴിയുകയാണ്. അതുകൊണ്ടുതന്നെ സംഭവം ആരുമറിഞ്ഞില്ല. രാവിലെ വിവരമറിഞ്ഞ് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.