തിരുവനന്തപുരം: ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് മാത്രം ആറ് പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം ഇതു വരെ ഡീസലിന് 1.06 രൂപയാണ് വര്‍ധിച്ചത്. പെട്രോളിന് ഈ മാസം 1.01 രൂപയും വര്‍ധിച്ചു.
അതേസമയം പെട്രോളിന്റെ വിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.48 രൂപയും ഡീസലിന് 73.70 രൂപയുമാണ് വില.