തിരുവനന്തപുരം: സ്വന്തം സുഖജീവിതം ഉപേക്ഷിച്ച് ഉറ്റവരുടെ സന്തോഷത്തിനായി പ്രവാസ നാടുകളിലേക്ക് ചേക്കേറിയവരാണ് ഒട്ടുമിക്ക പ്രവാസികളും. തങ്ങളുടെ നല്ല കാലം മുഴുവന്‍ മണലാരണ്യങ്ങളില്‍ കഷ്ടപ്പെട്ട് ചോരനീരാക്കിയാണ് നാട്ടില്‍ പ്രിയപ്പെട്ടവര്‍ക്കായി വീടും മറ്റും അവര്‍ കെട്ടിപ്പൊക്കുന്നത്.
അത്തരത്തില്‍ ചോരനീരാക്കി പണിയെടുത്ത് കുടുംബം പുലര്‍ത്തിയ ഒരു പ്രവാസിക്ക് ഉറ്റവരില്‍ നിന്നും കിട്ടിയത് വലിയ തിരിച്ചടിയായിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കുവന്ന തിരുവനന്തപുരം കല്ലമ്പലം മോഹനവിലാസത്തില്‍ മോഹനന് എന്ന ഗൃഹനാഥന്റെ കരളയിക്കുന്ന കഥയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്.
33 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കെത്തിയപ്പോള്‍ ഭാര്യയും മക്കളും വീടുപൂട്ടി മറ്റൊരു സ്ഥലത്തേക്ക് മാറിയിരിക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ വീടിന്റെ ഗേറ്റിനു മുന്നില്‍ പകച്ച് ഇരിക്കുകയാണ് ആ അച്ഛന്. അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെ ഫലമായിരുന്നു ആ വീടെന്നും ഭാര്യയെയും മക്കളെയും പൊന്നുപോലെയാണ് അയാള്‍ നോക്കിയിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
43 വയസ്സുകാരിയായ മിനി മോളാണ് ഇദ്ദേഹത്തിന്റെ ഭാര്യ. രണ്ട് മക്കളാണിവര്‍ക്കുള്ളത്. കിട്ടിയ പണം മുഴുവന്‍ ഭാര്യക്കും മക്കള്‍ക്കുമായി അയച്ചുകൊടുത്തു, ഭാര്യയും മക്കളും സുരക്ഷിതരായിരിക്കാനും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കുവാനും വേണ്ടിയാണ് പണം മുഴുവന്‍ ചിലവാക്കിയത്.
എന്റെ പണം എല്ലാം തീര്‍ന്ന് നാട്ടിലേക്ക് തിരിച്ചു വരികെയാണെന്നറിഞ്ഞപ്പോള് അവര്‍ക്കെന്നെ വേണ്ടാതാവുകയായിരുന്നെന്ന് മോഹനന് ഒരു മാധ്യമത്തോടായി പറഞ്ഞു. മോഹനന്റെ അവസ്ഥ നാട്ടുകാരെയും സങ്കടത്തിലാഴ്ത്തി.