കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ കടുത്ത പ്രതിഷേധം. ലക്ഷദ്വീപ് നിവാസികളുടെ സ്വര്യജീവിതം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് അഡ്മിനിസ്ട്രേറ്റര്‍ പിന്മാറണമെന്നാവശ്യപ്പെട്ടാണ് മലയാളികള്‍ കമന്റ് ചെയ്യുന്നത്.
ഒരു ലക്ഷത്തില്‍ അധികം കമന്റുകളാണ് പോസ്റ്റിനു കീഴില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സമാധാനപരമായി ജീവിക്കുന്ന ഒരു ജനതയെ തകര്‍ക്കാനുള്ള സംഘടിതമായ നീക്കമാണെന്നും അഡ്മിനിസ്ട്രേറ്റര്‍ നടപ്പിലാക്കുന്ന പുതിയ നയങ്ങള്‍ ലക്ഷദ്വീപിന്റെ സംസ്കാരത്തെയും സാമൂഹിക ജീവിതത്തെയും തകര്‍ക്കുമെന്നും നടപടികളില്‍ നിന്ന് പിന്മാറണമെന്നും കമന്റുകളില്‍ ആവശ്യപ്പെടുന്നു
ഗോബാക്ക് പട്ടേല്‍, സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ്, സേവ് ലക്ഷദ്വീപ് തുടങ്ങിയ ഹാഷ് ടാഗുകളുമായാണ് പ്രതിഷേധക്കമന്റുകളായി പോസ്റ്റ് ചെയ്യുന്നത്. ഗുജറാത്തി ഭാഷകളില്‍ വരെ മലയാളികള്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.