കൊട്ടാരക്കര: കൊവിഡ് കാലത്ത് തൊഴില്‍ ഇല്ലാതായതോടെ നിത്യചെലവുകള്‍ വെട്ടിച്ചുരുക്കുകയാണ് ദിവസക്കൂലിക്കാര്‍. അതില്‍ പ്രധാനമാകുന്നത് പാല് ആണ്. കൊവിഡ് കാലത്ത് കട്ടന്‍ കുടിക്കുകയെ വഴിയൊള്ളൂവെന്ന തിരിച്ചറിഞ്ഞ് പല വീടുകളിലും പാല് വെട്ടുകയായിരുന്നു. ഈ സാഹചര്യത്തില്‍
തൃക്കണ്ണമംഗലില്‍ ഇത്തരം വീട്ടുകാരെ സഹായിക്കാന്‍ ‘മില്‍ക്ക് ചലഞ്ച്’ പ്രഖ്യാപിച്ചിരിക്കുകയാണ് പൊതുപ്രവര്‍ത്തകനായ സജി ചേരൂര്‍. പാല് സൊസൈറ്റിയിലെ പാല് അളക്കുന്ന സജി പ്രദേശത്തെ വീടുകളില്‍ പാല് കൊടുക്കുന്നുമുണ്ട്. സ്ഥിരമായി പാല് വാങ്ങിയിരുന്ന പല വീട്ടുകാരും സജിയുടെ പാല്‍വാഹനം ചെല്ലുമ്പോള്‍ എത്താതായി.
കാര്യം തിരക്കിയപ്പോഴാണ് വരുമാനമില്ലാത്തതിനാല്‍ പാല്വാങ്ങല് നിര്‍ത്തിയ കാര്യമറിയുന്നത്. കുട്ടികളുള്ള വീടുകളാണ് മിക്കതും. എന്നാല്‍, തന്നാല്‍ കഴിയുംവിധം ഇവരെ സഹായിക്കാന്‍ സജി തീരുമാനിച്ചു. പ്രദേശത്തെ പത്ത് വീടുകളില്‍ ദിവസവും അരലിറ്റര്‍ പാല്‍വീതം സൗജന്യമായി നല്കാന് സജി തീരുമാനിച്ചു. ഒപ്പം അത് ഒരു മില്‍ക്ക് ചാലഞ്ചായി മാറുകയായിരുന്നു.
കൊട്ടാരക്കര ക്ഷീരസംഘം പ്രസിഡന്റ് ഒ.ബേബി, എന്‍.സി.വിജയന്, എസ്.രാജന്, വിശാല്‍, സുജിത്ത്, ക്ഷീരകര്‍ഷകരായ പ്രതാപന്, കൃഷ്ണന്‍കുട്ടി, ജോര്‍ജ്, മോഹനന്, ഓമന, ബൈജു എന്നിവരും പിന്തുണയുമായെത്തി. ആര്‍ക്കു വേണമെങ്കിലും നിര്‍ധനകുടുംബങ്ങള്‍ക്ക് പാല് സ്പോണ്സര് ചെയ്ത് ചലഞ്ചില്‍ പങ്കാളിയാകാമെന്ന് സജി ചേരൂര്‍ പറയുന്നു.