ആകാശത്തിലൂടെ വിമാനം പറക്കുമ്പോള്‍ ഏറെ കൗതുകത്തോടെയാണ് കുഞ്ഞ് ജെനി നോക്കി നിന്നത്. ‘എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?’, എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജെനിക്ക് ഇങ്ങനൊരു മോഹം ഉദിച്ചത്. ആ ആഗ്രഹം പിന്നീട് ജെനിക്കൊപ്പം വളരാനും തുടങ്ങി.
പൈലറ്റാവണമെന്ന മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം പ്ലസ്ടു കഴിഞ്ഞപ്പോള്‍ അവള് തുറന്നുപറഞ്ഞു. ‘നീ പെണ്കുട്ടിയല്ലേ, പൈലറ്റാകാനോ?’ തുടങ്ങിയ പതിവ് ചോദ്യങ്ങളൊയിരുന്നു അപ്പോള്‍ അവള്‍ക്കുനേരെ ഉയര്‍ന്നത്. എന്നാല്‍ ഇതൊന്നും അവളെ തളര്‍ത്തിയില്ല.
ആ നിശ്ചയദാര്‍ഢ്യം ജെനിയെ ഇന്ന് കോക്ക്പിറ്റില്‍ എത്തിച്ചു. ഒരു പക്ഷെ, കേരളത്തിലെ ആദ്യത്തെ വനിതാ കൊമേഴ്സ്യല്‍ പൈലറ്റ് ആയിരിക്കണം ജെനി ജെറോം കരുംകുളം കൊച്ചുതുറ സ്വദേശി ജെറോം ജോറിസിന്റെ മകളാണ് ജെനി. രണ്ട് വര്‍ഷം മുന്‍പ് പരിശീലനത്തിനിടെ ഒരു അപകടമുണ്ടായെങ്കിലും ജെനിക്കോ അവളുടെ സ്വപ്നത്തിനൊ ഒന്നും സംഭവിച്ചില്ല.
കോപൈലറ്റായുള്ള ജെനിയുടെ ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്. . ഇന്ന് ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ അറേബ്യ വിമാനത്തിന്റെ കോ-പൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയാണ് ജെനി.