കൊച്ചി: മഴ നാശം വിതച്ച കേരളത്തിനായി ബ്ലാസ്റ്റേഴ്സിന്റെ ആരാധകവൃന്ദമായ മഞ്ഞപ്പട കൈകോര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് ബ്ലാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജെയിംസും സൂപ്പര്‍താരം സികെ വിനീതും. ഫേസ്ബുക്കില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ ഇരുവരും ബ്ലാസ്റ്റേഴ്സ് ആരാധകരോട് ആവശ്യപ്പെട്ടു. ഫുട്ബോളില്‍ മാത്രമല്ല നമ്മളൊന്നാവുന്നത് മനുഷ്യസ്നേഹത്തില്‍ കൂടിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും, പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ ചെയ്ത് ഹോം ഗ്രൗണ്ടില്‍ നമ്മുടെ കരുത്താവുന്ന മഞ്ഞപ്പട മാതൃകയാവണമെന്നും ഡേവിഡ് ജെയിംസ് അഭ്യര്‍ത്ഥിച്ചു.
വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്നും, ടീം എന്ന നിലയില്‍ ബ്ലാസ്റ്റേഴ്സിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും വിനീതും വീഡിയോയിലൂടെ പറഞ്ഞു.