മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന്. സമൂഹമാധ്യമങ്ങളില്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ കൊണ്ടാടുകയാണ് ആരാധകര്‍. വീഡിയോ ഷെയര്‍ ചെയ്തും വാക്കുകളില്‍ സ്നേഹം നിറച്ചും വ്യത്യസ്ഥ രീതിയില്‍ താരത്തോടുള്ള ഇഷ്ടവും ആശംസകളും ആരാധകര്‍ പങ്കുവെച്ചു.
ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയില്‍ പ്രിയ ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് കുഞ്ഞാരാധിക ഷാര്‍ജയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അദിതി. മോഹന്‍ലാല്‍ കഥാപാത്രങ്ങളെ കോര്‍ത്തിണക്കി തുന്നിയ ഉടുപ്പുമിട്ടാണ് അദിതി ആശംസ അറിയിച്ചത്.
ഷാര്‍ജയിലെ ടെയ്ലറിങ് ഷോപ്പില്‍ തയാറാക്കിയ അത്ഭുത വസ്ത്രത്തില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ മരയ്ക്കാര്വരെയുള്ള പ്രധാന മോഹന്‍ലാല്‍ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സിനിമയില്‍ ബാലതാരമായി അദിതി അഭിനയിച്ചിട്ടുണ്ട്.
വി.കെ.പ്രകാശ് സംവിധാനം ചെയ്ത ഒരുത്തിയില്‍ നവ്യാ നായരുടെ മകളായും അദിതി അഭിനയിച്ചിട്ടുണ്ട്. റോഷ്നി – ഷിബിന്‍ ദമ്പതികളുടെ മകളായ അതിഥി നര്‍ത്തകിയെന്നതിന് പുറമെ ടിക് ടോക് താരമാണ്.