അന്നമനട: നേരില്‍ക്കണ്ടു, വാരിപ്പുണര്‍ന്നു, അനുഗ്രഹം വാങ്ങി. നിയുക്ത മന്ത്രി പി രാജീവ് അമ്മയുടെ അനുഗ്രഹം തേടി ജന്മനാടായ മേലഡൂരിലെ വീട്ടിലെത്തി. അനുഗ്രഹം തേടിയായിരുന്നു പി രാജീവ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.
അച്ഛന് പുന്നാടത്ത് പരേതനായ വാസുദേവന്റെ ചിത്രത്തിന് മുന്പില് അമ്മ രാധ നിറമനസ്സോടെ അനുഗ്രഹിച്ചു. എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജീവ് വീട്ടിലെത്തിയെങ്കിലും അമ്മയെ അകലെ നിന്നു കാണാനേ സാധിച്ചുള്ളു. കോവിഡ് ബാധിതയായ അമ്മ ക്വാറന്റീനില്‍ ആയിരുന്നു. 30 വര്‍ഷം മുന്‍പാണ് വിദ്യാഭ്യാസത്തിനായി രാജീവ് കളമശ്ശേരിയിലേക്ക് പോയത്.
തുടര്‍ന്നു പഠനവും രാഷ്ട്രീയ ജീവിതവും അവിടെ കെട്ടിപ്പടുക്കുകയായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം മേലഡൂരിലെ വീട്ടിലേക്ക് അമ്മയുടെ അടുത്തേയ്ക്ക് ഓടിയെത്തും. നാടിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്ന് അനുഗ്രഹിച്ചാണ് രാധ മകനെ യാത്രയാക്കിയത്.