പുന്നയൂര്‍ക്കുളം(തൃശ്ശൂര്‍): അകലാട് മൂന്നയിനിയില്‍ യുവാവ് വ്യാജമദ്യം കഴിച്ച് മരിച്ചു. കാക്കനകത്ത് ഷമീര്‍ (35) ആണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. മദ്യം കിട്ടാതായതോടെ മീഥൈല്‍ ആല്‍ക്കഹോളില്‍ വെള്ളം ചേര്‍ത്ത് കഴിക്കുകയായിരുന്നു. സംഭവത്തില്‍ ആല്‍ക്കഹോള്‍ കൊണ്ടുപോയിരുന്ന ടാങ്കര്‍ ലോറിയും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുത്തു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകള്‍ പൂട്ടിയിരുന്നു. മദ്യം കിട്ടാതായതോടെ മീഥൈല്‍ ആല്‍ക്കഹോള്‍ വാങ്ങി വെള്ളം ചേര്‍ത്ത് ഷെമീറും സുഹൃത്തുക്കളും കഴിക്കുകയായിരുന്നു. കൊച്ചി റിഫൈനറിയില്‍ നിന്ന് കര്‍ണ്ണാടകയിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് മന്ദലാംകുന്നില്‍ വെച്ചാണ് 300 മില്ലിയോളം ആല്‍ക്കഹോള്‍ ഇവര്‍ വാങ്ങിയത്.
മീഥൈല്‍ ആല്‍ക്കഹോള്‍ കുടിച്ചതോടെ ഷമീര്‍ (35) മരിക്കുകയായിരുന്നു. കൊരട്ടിയില്‍ നിന്നാണ് എക്സൈസ് സംഘം ടാങ്കര്‍ കസ്റ്റഡിയില്‍ എടുത്തത്. ലാബില്‍നിന്നുള്ള പരിശോധനാഫലം വന്നതിനുശേഷം നടപടി സ്വീകരിക്കുമെന്ന് വടക്കേക്കാട് പോലീസ് അറിയിച്ചു.