കണ്ണൂര്‍: വാക്സിന് വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക സമാഹാരിക്കാന്‍ വ്യത്യസ്ത വഴി തേടി എസ്എഫ്ഐ. ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കിയാല് സ്വന്തം ചിത്രം വരച്ചുകിട്ടുന്നതാണ് എസ്ഐഎഫ് ഇറക്കിയ പുതിയ ചാലഞ്ച്.
എസ്എഫ്ഐ കൂത്തുപറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന വാക്സീന് ചാലഞ്ചില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും ചാലഞ്ചില്‍ പങ്കാളിയായി. നൂറു രൂപയില്‍ കുറയാത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കയച്ച്, അതിന്റെ സ്ക്രീന്‍ഷോട്ടും സ്വന്തം ഫോട്ടോയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു വാട്സാപ് ചെയ്തു കൊടുത്താല്‍ ഒരു മണിക്കൂറിനുള്ളില്‍ സ്വന്തം ചിത്രം തിരികെ വാട്സ്ആപ്പിലെത്തും.
നിര്‍മലഗിരി കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായ സി.സിജിനാണു ചാലഞ്ചിന്റെ ഭാഗമായി എം.വി.ജയരാജന്റെ ചിത്രം വരച്ചത്. സിജിനെക്കൂടാതെ ചിത്രകാരന്മാരായ 13 എസ്എഫ്ഐ പ്രവര്‍ത്തകരും ചിത്രം വരച്ചു നല്‍കുന്നുണ്ട്. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം വി.കെ.സനോജ് ഉള്‍പ്പെടെ ചാലഞ്ചില്‍ പങ്കാളിയായി. ഇതുവരെ പതിനായിരത്തിലധികം രൂപ ഇതുവഴി സമാഹരിച്ചു. 8078050819, 9400789457 എന്നിവയില്‍ ഏതെങ്കിലുമൊരു നമ്പറിലേക്കാണ് അയയ്ക്കേണ്ടത്.