തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ മെയ് 22-ഓടെ പുതിയ ന്യൂനമര്‍ദംം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് മെയ് 25-ഓടെ ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റായി മാറിയാല്‍ മെയ് 26-ന് വൈകുന്നേരത്തോട് കൂടി ഒഡീഷ -പശ്ചിമ ബംഗാള്‍ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഇത്.
ഒമാന്‍ നിര്‍ദേശിച്ച ‘യാസ്’ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. അതേസമയം കേരളത്തില്‍ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
യാസ് രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തില്‍ 25 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തൊട്ടടുത്ത ദിവസം മുതല്‍ മഴ വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടല്‍.