തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് കിട്ടിയതിന്റെ സന്തോഷത്തിലാണ് സുബൈദ. തന്നെ മറക്കാതെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച സുബൈദ ആടിനെ വളര്‍ത്തി ഉപജീവനം നടത്തുവര്‍ക്കും വിഐപി.സ്ഥാനം നല്കി പരിഗണിക്കാന്‍ പിണറായി വിജയന് മാത്രമെ കഴിയുകയുള്ളു എന്ന് പ്രതികരിച്ചു.
ആടിനെ വിറ്റ് കിട്ടിയ പണമായ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സുബൈദയെ കേരളക്കരയ്ക്ക് അങ്ങനെ മറക്കാന്‍ പറ്റില്ല. സുബൈദയുടെ നല്ല മനസ്സിനെയും നന്മ നിറഞ്ഞ പ്രവൃത്തിയെയും മുഖ്യമന്ത്രി നേരിട്ട് പ്രശംസിച്ചിരുന്നു.
പണമില്ലാത്തത് കൊണ്ട് ചിലരെങ്കിലും വാക്സിനെടുക്കാതിരിക്കരുതെന്ന് കരുതിയാണ് താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയതെന്ന് സുബൈദ ബീവി പറഞ്ഞിരുന്നു. താനും തന്റെ ഭര്‍ത്താവും ഒരു ഡോസ് വാക്സിനെടുത്തെന്നും, ഇത്തരം ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍ നമ്മളാല്‍ ആവുന്നത് ചെയ്യണം എന്ന് തോന്നിയതു കൊണ്ടാണ് സംഭവന നല്‍കിയതെന്നും ആയിരുന്നു സുബൈദ ബീവിയുടെ അന്നത്തെ പ്രതികരണം.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബീഡി തൊഴിലാളിയായ ജനാര്‍ദ്ദനനും ക്ഷണം ലഭിച്ചിരുന്നു. വാക്സിന് ചാലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപയാണ് ജനാര്ദ്ദനന് സംഭാവനായി നല്‍കിയത്. തനിക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ചതില്‍ വലിയ ആഹ്ലാദമുണ്ട്. എന്നാല്‍ കൊവിഡ്-19 കണക്കിലെടുത്ത് ചടങ്ങിനെത്തില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.