തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രി സഭയിലെ മന്ത്രിമാരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക. മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി.
ആരോഗ്യമന്ത്രിയായി വീണ ജോര്‍ജിനെ തെരഞ്ഞെടുത്തു. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന് ശക്തമാവുന്നതിനിടെയാണ് രണ്ടാം തവണയും എംഎല്‍എയായ വീണ ജോര്‍ജിനെ പരിഗണിച്ചത്.
ആറന്മുളയില് നിന്നുള്ള എംഎല്‍എയാണ് വീണ ജോര്‍ജ്. തോമസ് ഐസകിന് ശേഷം കേരളത്തിന്റെ ധനകാര്യമന്ത്രിയായി കെഎന്‍ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമാണ് കെഎന്‍ ബാലഗോപാല്‍. വ്യവസായ മന്ത്രിയായി പി രാജീവിനെ തെരഞ്ഞെടുത്തു.
എംവി ഗോവിന്ദന് മാസ്റ്ററെ വ്യവസായ വകുപ്പിലേക്ക് പരിഗണിക്കും എന്നായിരുന്നു സൂചന. ഇ പി ജയരാജന് കൈകാര്യ ചെയ്ത വകുപ്പ് പി രാജീവ് കൈകാര്യം ചെയ്യും.
ഉന്നത വിദ്യഭ്യാസ മന്ത്രിയായി ആ ബിന്ദുവും തദ്ദേശ വകുപ്പ് മന്ത്രിയായി എംവി ഗോവിന്ദന് മാസ്റ്ററേയും തെരഞ്ഞെടുത്തു. മുഹമ്മദ് റിയാസ് – ടൂറിസം, വിഎന്‍ വാസവന് – എക്സൈസ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും.