പാലക്കാട്: ജില്ലയില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ തുടങ്ങാനിരിക്കുന്ന സി.എഫ്.എല്‍.റ്റി.സി / ഡി.സി.സി എന്നിവയിലേക്ക് എ.എന്‍.എം യോഗ്യതയുള്ളവരെയോ / അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്ത്ഥികളെയോ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ നല്കുന്ന പരിശീലനത്തിനു ശേഷം സേവനത്തിനായി നിയോഗിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്കി.
ബി.എസ്.സി നഴ്സിംഗ് / ഡി.എന്‍.എം ബിരുദധാരികളായ നഴ്സിംഗ് സ്റ്റാഫിന്റെ ലഭ്യതക്കുറവ് പഞ്ചായത്ത് / മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ കൂടി ശുപാര്‍ശയെ തുടര്‍ന്നാണ് തീരുമാനം. ഈ സാഹചര്യത്തില്‍ സി.എഫ്.എല്‍.റ്റി.സി / ഡി.സി.സി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് തയ്യാറായിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ക്ക് പ്രസ്തുത യോഗ്യതയുള്ളവരെ നിയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
അതേസമയം പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 17) 1871 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 986 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 871 പേര്, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 7 പേര്, 7 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.1257 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.