തിരുവനന്തപുരം: സംസ്ഥാനത്ത് കലിതുള്ളി പെയ്ത മഴയില്‍ തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി ജി സുധാകരന്. സംസ്ഥാനത്ത് റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് 4000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 15 പാലങ്ങള്‍ക്ക് ബലക്ഷമായെന്നും ജി സുധാകരന് അറിയിച്ചു. തകര്‍ന്ന റോഡുകള്‍ റെഡിയാക്കുന്നതോടൊപ്പം എസി റോഡ് ഉയര്‍ത്തിപ്പണിയുന്നതിനെക്കുറിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്കാന് തീരുമാനമായിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷവും, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കാനുമാണ് തീരുമാനമായത്. ദുരുതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് 3800 രൂപ വീതം സഹായം നല്‍കും. ഇവര്‍ക്ക് സൗജന്യ റേഷനും ഒരുക്കും. മഴയിലും വെള്ളപ്പൊക്കത്തിലും സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് നല്കാന് നടപടി സ്വീകരിക്കും. വയനാട് ജില്ലയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം.