തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഈ മാസം 23 വരെ നീട്ടി. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള നിയന്ത്രണങ്ങല്‍ അതേപടി തുടരും.
എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ എന്നീ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഈ ജില്ലകളില്‍ 16ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഈ ജില്ലകളില്‍ ലോക്ക്ഡൗണില്‍ അനുവദിച്ചിട്ടുള്ള പൊതു ഇളവുകള്‍ കുറയ്ക്കും. പതിനഞ്ചാം തീയതി വരെയാണ് നിലവിലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും. സാമൂഹ്യ പെന്ഷന് വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.