പുന്നയൂര്‍ക്കുളം: ജില്ലാ അതിര്‍ത്തിയിലെ പോക്കറ്റ് റോഡ് പോലീസ് നാല് വട്ടം അടച്ചു. നാല് വട്ടവും ആരൊക്കെയോ പൊളിക്കുകയും ചെയ്തതോടെ റോഡിലേയ്ക്ക് ഒരു ലോഡ് കരിങ്കല്ല് ഇട്ട് വഴി അടച്ചുപൂട്ടി പോലീസ്. സഹികെട്ടതോടെയാണ് പോലീസ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.
ജില്ലാ അതിര്‍ത്തിയായ കണ്ടുബസാറിലേക്കുള്ള എടക്കഴിയൂര്‍- വെളിയങ്കോട് റോഡ് ചെറായി നോര്‍ത്ത് എല്‍പി സ്കൂളിനു സമീപം പോലീസ് മുള കെട്ടി അടച്ചതോടെ ബൈക്ക് യാത്രികര്‍, മുന്‍പുള്ള ചെറിയ റോഡിലൂടെ അതിര്‍ത്തി കടന്നു.
ശേഷം, ഈ വഴി പോലീസ് 4 വട്ടം അടയ്ക്കുകയായിരുന്നു. എന്നാല്‍ നാലുവട്ടവും വഴി വീണട്ും പൊളിച്ചതോടെ പോലീസ് കരിങ്കല്ല് ഇറക്കുകയായിരുന്നു. ജില്ലാ അതിര്‍ത്തി പങ്കിടുന്ന ദേശീയ, സംസ്ഥാന പാതകളില്‍ പോലീസ് പരിശോധന ഉണ്ട്.
അതുകൊണ്ടാണു 2 റോഡിന്റെയും സമാന്തര വഴിയായ ചെറായിയിലൂടെ യാത്ര കൂടിയത്. ചെറായി പ്രദേശത്തുള്ളവര്‍ മിക്ക ആവശ്യത്തിനും പാലപ്പെട്ടി, പുത്തന്‍പള്ളി സെന്ററുകളെയാണ് ആശ്രയിക്കുന്നത്. ഇതാണ് അതിര്‍ത്തി കടക്കുന്നതിനു കാരണമായി പറയുന്നത്.