മേലൂര്‍: കോവിഡ് കെയര്‍ സെന്ററിലെ ലിഫ്റ്റില്‍ കുടുങ്ങിയ 35കാരിയെ രക്ഷപ്പെടുത്തി. ചാലക്കുടിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് യുവതിയെ പുറത്തെത്തിയത്. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിനോടനുബന്ധിച്ച ഇംഗ്ലിഷ് ക്യാംപസിനകത്ത് കോവിഡ് ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിലാണ് യുവതി കുടുങ്ങിയത്. ഇന്നലെ രാവിലെ 9.30യോടെയാണ് സംഭവം. അരമണിക്കൂറോളമാണ് യുവതി കുടുങ്ങി കിടന്നത്.
അസി.സ്റ്റേഷന് ഓഫിസര്‍ കെ.എ.ഷാജുമോന്‍, സീനിയര്‍ ഫയര്‍ ഓഫിസര്‍ കെ.എസ്.സുനില്‍, ഫയര്‍ ഓഫിസര്‍മാരായ ഉല്ലാസ് ഉണ്ണിക്കൃഷ്ണന്, പി.ജെ.ജിജിന്, ആര്.രാജേഷ്, കെ.എ.അല്‍ബര്‍ട്ട് എന്നിവരും സംഘത്തിലുണ്ടായിരുന്നു. എസ്ഐ സി.ഒ.ജോഷിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.