തിരുവല്ല: സംസ്ഥാനം കൊവിഡ് വ്യാപന ഭീഷണിയില്‍ നില്ക്കുന്നതിനാല് രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നിരന്തര പരിശ്രമത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ഇത്തരത്തില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് മുന്നിട്ടിറങ്ങിയ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ എം ജി മനോജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
ചെങ്ങന്നൂര്‍ കോവിഡ് സിഎഫ്എല്‍ടിസിയിലേക്ക് അടിയന്തിരമായി ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യമാണെന്ന് അറിയിപ്പ് വന്നു. എന്നാല്‍ ടിപ്പര്‍ ഡ്രൈവര്‍ക്ക് കൃത്യ സമയത്ത് എത്തിച്ചേരാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ടിപ്പറിന്റെ സാരഥ്യം മാവേലിക്കര ആര്‍ടിഒ ശ്രീ .മനോജ് എം ജി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് മാവേലിക്കര കുന്നം ട്രാവന്‍കൂര്‍ ഫാക്ടറിയില്‍ നിന്നും ജീവവായു സിലിണ്ടറുകള്‍ വളരെ പെട്ടന്ന് തന്നെ ചെങ്ങന്നൂരില്‍ എത്തിക്കുകയും ചെയ്തു.തുടര്‍ന്ന് അദ്ദേഹവും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സിലിണ്ടറുകള്‍ വാഹനത്തില്‍ നിന്ന് ഇറക്കി നല്‍കുകയും ചെയ്തു.
അടിയന്തിര സാഹചര്യത്തില്‍ ലോറി ഡ്രൈവറുടെ വേഷമിട്ട ഉദ്യോഗസ്ഥന്റെ കഥ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
അടിയന്തിരമായി ജീവവായു എത്തിച്ച് മാവേലിക്കര JRTO യും ഉദ്യോഗസ്ഥനും,,,,
ചെങ്ങന്നൂര്‍ കോവിഡ് FLTC യിലേക്ക് അടിയന്തിരമായി ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യമാവുകയും ,ടിപ്പര്‍ ഡ്രൈവര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ടിപ്പറിന്റെ സാരഥ്യം മാവേലിക്കര JRT0 ശ്രീ .മനോജ് എം ജി ഏറ്റെടുക്കുയും, ടിപ്പര്‍ മാവേലിക്കര കുന്നം ട്രാവന്‍കൂര്‍ ഫാക്ടറിയില്‍ നിന്നും ജീവവായു സിലിണ്ടറുകള്‍ വളരെ പെട്ടന്ന് തന്നെ ചെങ്ങന്നൂരില്‍ എത്തിക്കുകയും ചെയ്തു.
കോവിഡ് മാലിന്യ നിര്മ്മാര്ജ്ജനച്ചുമതല ഉണ്ടായിരുന്ന രണ്ടു പേരോടൊപ്പം ശ്രീ.മനോജ് എം ജി ,പൈലറ്റ് വാഹനം ഓടിച്ചെത്തിയ AMVI ശ്രീ ശ്യാം കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ലോഡ് ഇറക്കിയത്. മാവേലിക്കര SUB RT Office ലെ MVI മാരായ S.സുബി, CB അജിത്ത് കുമാര്‍, AMVI മാരായ ശ്യാം കുമാര്‍, P ജയറാം,P ഗുരുദാസ് എന്നിവര്‍ ഓക്സിജന്‍ വിതരണത്തിനായി സദാ ജാഗരൂകരായി ഇരിക്കുന്നു. ജില്ലാ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ RTO മാരായ GS സജി പ്രസാദ് ,PR സുമേഷ് എന്നിവര്‍ നിയന്ത്രിക്കുന്നു,
അടിയന്തിരമായി ഇടപെട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ശ്രീ മനോജ് എം ജി, ശ്രീ ശ്യാം കുമാര്‍ ,ഒപ്പം മാവേലിക്കര RT ഓഫീസിലെ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍