ചവറ: കൊവിഡ് വ്യാപനം മൂലം സംസ്ഥാനം അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായത് മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ കൂടിയത്. അലഞ്ഞുതിരിയുന്ന നായകള്‍ക്ക് ഭക്ഷണമൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് പക്ഷിമൃഗാദികള്‍ക്ക് വിപുലമായ രീതിയില്‍ ഭക്ഷണം ഒരുക്കിയിരിക്കുകയാണ് നീണ്ടകര തീരദേശ പോലീസ്.
നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് കഴിഞ്ഞു കൂടുന്ന അഗതികള്‍ക്കും അവിടെ കൂടുകൂട്ടിയിട്ടുള്ള പക്ഷികള്‍ക്കും ആശ്രയമായിരുന്ന മത്സ്യ ബന്ധനം കോവിഡ് നിയന്ത്രണത്തില്‍ മുടങ്ങിയതോടെ അവരെല്ലാം പട്ടിണിയിലാണ്. കഴിഞ്ഞതവണ ഭക്ഷണമില്ലാതെ ഒട്ടേറെ കൊക്കുകള്‍ ചത്തു വീണിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭക്ഷണം ഒരുക്കിയത്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഹാര്‍ബറില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുകയും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്ത് പോലീസ് രംഗത്തുണ്ടായിരുന്നു. അന്നും കൊക്കുകള്‍ക്കും നായ്ക്കള്‍ക്കും ഭക്ഷണം നല്‍കിയിരുന്നു. ഇത്തവണ സ്റ്റേഷനില്‍ തന്നെ വിപുലമായ രീതിയില്‍ ഭക്ഷണം ഒരുക്കി മാതൃകയാവുകയാണ്.