പാവറട്ടി: കൊവിഡ് സ്ഥിരീകരിച്ച് ക്വാറന്റീനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി പഴവര്‍ഗങ്ങള്‍ സമ്മാനിച്ച് സാംസണ് ചിരിയങ്കണ്ടത്ത്. സ്വന്തം വാര്‍ഡില്‍ രോഗം ബാധിച്ചവര്‍ക്കാണ് സാംസണ് പഴങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്. ലോക്ഡൗണിനെ കടകള്‍ തുറക്കാത്തതു കാരണമാണ് നാലാം വാര്‍ഡിലെ വീടുകളിലേക്കു പഴങ്ങള്‍ സമ്മാനിക്കാന്‍ തീരുമാനിച്ചതെന്ന് സാംസണ് പറയുന്നു.
ആപ്പിള്‍, 2 തരം മുന്തിരി, നേന്ത്രപ്പഴം, കോഴിമുട്ട, നെല്ലിക്ക തുടങ്ങിയവയാണ് എത്തിച്ചത്. ആര്‍ആര്‍ടി അംഗങ്ങളായ കെ.ജെ.തോബിയാസ്, പി.ജെ.ജോമോന്, ഒ.എം.ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളിലേയ്ക്ക് എത്തിക്കുന്നത്.