തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയോടെ അറബിക്കടലില്‍ രൂപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാധ്യതയുണ്ടെന്നും കാലാസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
തലസ്ഥാന നഗരത്തില്‍ ഇന്നലെ രാത്രി പെയ്ത മഴയില്‍ നഗരത്തിലെയും ജില്ലയിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി 142 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്.തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് പെയ്തത്.വരുന്ന നാലു ദിവസം കൂടി ഇത്തരത്തില്‍ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.
അതേസമയം അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ചുഴലിക്കാറ്റാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ചുഴലിക്കാറ്റായാല്‍ മ്യാന്മര് നല്കിയ ടൗട്ടെ എന്ന പേരാകും ഉപയോഗിക്കുക.
ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് 14 മുതല്‍ കേരളത്തിലും മഴകനക്കും. മെയ് 15 ഓടെ ലക്ഷദ്വീപിന് സമീപം തീവ്രന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു മെയ് 16 ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി ആയി മാറാന്‍ ആണ് സാധ്യത.
ഇതിന്റെ പശ്ചാത്തലത്തില്‍ ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ വെള്ളിയാഴ്ചയോടെ സുരക്ഷിത സ്ഥാനത്തെത്താന്‍ നിര്‍ദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ദുരന്തനിവാരണവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്കി.