തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്കാന് സപ്ലൈകോയും കുടുംബശ്രീയും കൈകോര്‍ക്കുന്നു. ഫോണ്‍ വഴിയോ വാട്ട്സ് ആപ്പ് സന്ദേശം വഴിയോ ലഭിക്കുന്ന ഓര്‍ഡര്‍ സപ്ലൈകോയില്‍ നിന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു നല്‍കും. ഈ സൗകര്യം ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്. കേരളത്തിലുടനീളം 95 സപ്ലൈകോ ഔട്ട്ലെറ്റുകളില് ആണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് ഒരു മണി വരെ ഓര്‍ഡറുകള്‍ സ്വീകരിക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് വിതരണം ചെയ്യും. ഒരു ഓര്‍ഡറില്‍ പരമാവധി 20 കിലോവരെയുള്ള സാധനങ്ങള്‍ ഉള്‍പ്പെടുത്താം. വിതരണകേന്ദ്രങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ആദ്യഘട്ടത്തില്‍ ഹോം ഡെലിവറി സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഹോം ഡെലിവറി സൗകര്യം ലഭ്യമായ സപ്ലൈകോ ഔട്ട്ലെറ്റുകളുടെ വിവരവും ഫോണ്‍ നമ്പരും സപ്ലൈകോ വെബ്സൈറ്റില്‍ ലഭ്യമാണ്.അതതുകേന്ദ്രങ്ങളിലെ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ സന്ദേശം വഴിയോ ഓര്‍ഡര്‍ നല്‍കാം.
ഡെലിവറി ചാര്‍ജ്ജ് നല്‍കണം. വിതരണകേന്ദ്രങ്ങളില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവുവരെ 40 രൂപയും അതിനുശേഷം അഞ്ചു കിലോമീറ്റര്‍ വരെ 60 രൂപയും അഞ്ചുമുതല്‍ 10 കിലോമീറ്റര്‍ വരെ 100 രൂപയുമാണ് ഡെലിവറി ചാര്‍ജ്. സാധനങ്ങളുമായി വീട്ടിലെത്തുന്ന കുടുംബശ്രീ അംഗത്തിനാണ് ബില്‍ത്തുക നല്‍കേണ്ടത്.