കൊല്ലം: പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയയാള്‍ മരിച്ചു. കൊല്ലം ജില്ലയിലാണ് സംഭവം. നീരാവില്‍ സ്വേദേശി പ്രവീണാണ് മരിച്ചത്. 41 വയസായിരുന്നു. ബൈപാസിന് സമീപം നീരാവില്‍ പാലത്തിനു താഴെ ചൂണ്ടയിടുകയായിരുന്നു ഇയാള്‍.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ചൂണ്ടയിടാനെത്തിയതായിരുന്നു പ്രവീണ്‍. അതിനിടെയാണ് പരിശോധനയ്ക്കായി പരിസരത്ത് പോലീസ് എത്തിയത്. പോലീസിനെ കണ്ടതോടെ പേടിച്ച് യുവാക്കള്‍ കായലില്‍ ചാടി.
നീന്തലറിയാത്തതിനാല്‍ പ്രവീണ്‍ കായലില്‍ മുങ്ങിത്താഴ്ന്നു. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ പാലത്തിനു താഴെ ചീട്ടുകളിയും ചുണ്ടയിടിയിലും പതിവാണെന്നു പരാതി ഉണ്ടായിരുന്നു.