പരവൂര്‍: കുടുംബത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തിന് വേണ്ട ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച് പരവൂര്‍ ജനമൈത്രി പോലീസ്. ചിറക്കര ഗ്രാമപ്പഞ്ചായത്തിലുള്‍പ്പെട്ട നെടുങ്ങോലം പങ്കുവിള ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് പോലീസ് ഞായറാഴ്ച നിത്യോപയോഗസാധനങ്ങള്‍ അടങ്ങുന്ന കിറ്റ് എത്തിച്ചത്.
പ്രദേശത്തെ ഒരു പൊതുപ്രവര്‍ത്തകനാണ് കോവിഡ് ബാധിച്ച കുടുംബത്തിന്റെ ദുഃസ്ഥിതി പോലീസിനെ വിളിച്ച് അറിയിച്ചത്. പിന്നാലെ ഭക്ഷ്യധാന്യ കിറ്റുമായി പോലീസ് എത്തുകയായിരുന്നു. പരവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സംജിത് ഖാന്റെ നേതൃത്വത്തിലാണ് കിറ്റ് എത്തിച്ചത്. എ.എസ്.ഐ. ഹരി സോമന്, എസ്.സി.പി.ഒ. ശ്രീലത എന്നിവരും ഒപ്പമുണ്ടായിരുന്നു.