തിരുവനന്തപുരം: യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു. തിരുവനന്തപുരം മണമ്പൂരിലാണ് ദാരുണസംഭവം നടന്നത്. സംല്ലറം തോട്ടില്‍ ജോഷിയാണ് കൊല്ലപ്പെട്ടത്. 31 വയസായിരുന്നു. ഇന്ന് രാവിലെ ജോഷിയുടെ വീടിന് സമീപത്തുവച്ചായിരുന്നു സംഭവം.
പത്തിനടുത്ത് ആളുകള്‍ കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ആള് പറയുന്നു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ശരീരമാകെ വെട്ടേറ്റ ജോഷിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. കൊല്ലപ്പെട്ട ജോഷി കൊലപാതകം, മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.