തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയില്‍ ആരും പട്ടിണികിടക്കരുതെന്ന ഉദ്ദേശത്തോടെയാണ് കേരള സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. ഈ മാസവും സൗജന്യഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് കഴിഞ്ഞ ദിവസം വാര്ത്താേേസമ്മളനത്തില് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു.
ഈ മാസത്തെ സൗജന്യഭക്ഷ്യക്കിറ്റില്‍ 12ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് സപ്ലൈകോ അറിയിച്ചു. അതിഥി തൊഴിലാളികളുടെ കിറ്റില്‍ അഞ്ചുകിലോ അരിയും ഉള്‍പ്പെടുത്തും. അടുത്തയാഴ്ച മുതല്‍ സൗജന്യ ഭക്ഷ്യക്കിറ്റ് കൊടുത്തു തുടങ്ങുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
കോവിഡിന്റെ തുടക്കം മുതല്‍ തന്നെ എല്ലാമാസവും സൗജന്യഭക്ഷ്യക്കിറ്റ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. ഇത് ഈ മാസവും തുടരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്.
മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം നിയന്ത്രണമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.