മലപ്പുറം; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത വിയോഗം.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. രാത്രിയില്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ എടക്കരയിലെ വീട്ടില്‍ നിന്ന് എടക്കരയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലെത്തിച്ചു.
സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന വി വി പ്രകാശ് കെപിസിസി സെക്രട്ടറി, കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.